Site iconSite icon Janayugom Online

ഒളിച്ചാണ് ആളുകൾ കള്ളുഷാപ്പുകളിൽ പോകുന്നത്, മാറ്റം വരുത്തണമെന്ന് ഇ പി ജയരാജൻ

നല്ല പാനീയവും നല്ല ഭക്ഷണവും കിട്ടുന്ന ഇടങ്ങളായി കള്ള് ഷാപ്പുകളെ ഉയർത്തണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എന്തോ രഹസ്യ സങ്കേതത്തിൽ പോകുന്ന പോലെയാണ് ആളുകൾ കള്ളുഷാപ്പുകളിൽ പോകുന്നത്. നല്ല പാനീയവും നല്ല ഭക്ഷണവും കിട്ടുന്ന ഇടങ്ങളായി കള്ള് ഷാപ്പുകളെ ഉയർത്തണം. അത് കള്ളുചെത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുമെന്നുംഅദ്ദേഹം പറഞ്ഞു.

ഷെഡ്ഡ് വളച്ചു കെട്ടിയിടത്ത് ഒളിച്ചുപോയിയാണ് കഴിക്കുന്നത്. ആ സാഹചര്യം മാറണം. കള്ള് ലിക്കറല്ല. നല്ലൊരു പോഷകാഹാരമാണ്. രാവിലെ എടുത്ത ഉടനെ ഉപയോഗിക്കുമ്പോൾ അതിന് ലഹരിയില്ല. ഇരുന്ന് വെെകുംത്തോറുമാണ് ലഹരിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.നാളികേര ഉത്പ്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്തി കർഷകർക്ക് സഹായമൊരുക്കണം. നല്ലൊരു പാനീയമാണ് നീര. പുതിയ സമീപനം നാളികേര കർഷകർക്ക് വലിയ തൊഴിലസാധ്യത നൽകും. പശ്ചിമ ബംഗാളിൽ രാവിലെ ശുദ്ധമായ പനംകള്ള് ബെഡ് ടീം പോലെ കുടിക്കുന്ന ശീലമുണ്ട്. പനയുടെ കൃഷിക്കാർക്ക് നല്ല തൊഴിലാണ് അത്.

നമ്മൾ നാളികേരത്തിന്റെ നാട്ടിൽ അതിന്റെ പരമാവധി ഉൽപ്പന്നങ്ങൾ ഉണ്ടാക്കുവാൻ ശ്രമിക്കണം. ചകിരി, ചിരട്ട എല്ലാം ഉപയോഗിക്കാനാകണം. കൃത്രിമ കള്ള് ഒഴിവാക്കി ശുദ്ധമായ കള്ള് ഉൽപാദിപ്പിച്ച് കള്ള്ചെത്ത് വ്യവസായത്തെ മാറ്റാനാകണം. കേരളത്തിന്റെ ബ്രാന്ഡ് എന്ന രീതിയിൽ ശ്രദ്ധിക്കപ്പെടുന്നതാകും അത്. വ്യത്യസ്തമായ അഭിപ്രായം ഉണ്ടായാൽ പരിശോധിക്കാം.

നിയമം കൊണ്ടൊന്നും മദ്യപാനം ഒഴിവാക്കാനാകില്ല. ബോധവത്കരണത്തിലൂടെയെ പറ്റു. അതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ടൂറിസം പ്രമോഷനുവേണ്ടി വിനോദ സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടിവരുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: E P Jayara­jan says to change the exist­ing sys­tem of tod­dy shops
You may also like this video

Exit mobile version