Site iconSite icon Janayugom Online

ഇപിഎഫ് പലിശ; നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രിക്ക് കത്തയച്ച് മന്ത്രി വി ശിവന്‍കുട്ടി

ഇപിഎഫ് നിക്ഷേപത്തിനുള്ള പലിശ കുറച്ച കേന്ദ്ര നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന് കത്തയച്ച് സംസ്ഥാന തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. 2021–22 സാമ്പത്തിക വര്‍ഷം 8.1 ശതമാനം പലിശ നല്‍കിയാല്‍ മതിയെന്ന് ഇപിഎഫ്ഒ യോഗത്തില്‍ ധാരണയായിരുന്നു.
മുന്‍ സാമ്പത്തിക വര്‍ഷം 8.5 ശതമാനം പലിശയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് നല്‍കിയത്. അംഗങ്ങളായ ആറുകോടിയോളം ജീവനക്കാര്‍ക്ക് പലിശ കുറക്കാനുള്ള തീരുമാനം തിരിച്ചടിയാകുമെന്നും 1977–78നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
ഭൂരിഭാഗം ജീവനക്കാര്‍ക്കും വിരമിക്കലിന് ശേഷം ചുരുങ്ങിയ പെന്‍ഷന്‍ ആയ 1,000 രൂപയാണ് ലഭിക്കുന്നതെന്നും മന്ത്രി കത്തില്‍ പറഞ്ഞു. സഞ്ചിത നിധിയായ 15 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പില്‍ ഉയര്‍ന്ന നിരക്കില്‍ നിക്ഷേപം നടത്തി ഇപിഎഫ്ഒയുടെ വരുമാനം വര്‍ധിപ്പിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

Eng­lish sum­ma­ry; EPF inter­est; Min­is­ter V Sivankut­ty has writ­ten to the Union Labor Min­is­ter ask­ing him to with­draw the action

You may also like this video;

Exit mobile version