ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഇപിജിപി)18-ാമത് ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു.വർക്കിംഗ് പ്രൊഫഷണലുകൾക്ക് വേണ്ടിയുള്ള രണ്ട് വർഷ എംബിഎ പ്രോഗ്രാമാണ് ഇപിജിപി. ആഗോള ബിസിനസ് രംഗത്ത് മികച്ച സംഭാവനകൾ നൽകാൻ കഴിയുന്ന പ്രതിഭകളെ സൃഷ്ടിക്കുക എന്നതാണ് ഇപിജിപിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രൊഫ. ദേബാശിഷ് ചാറ്റർജി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ററാക്ടീവ് ലേണിംഗ് (ഐഎൽ) പ്ലാറ്റ്ഫോം വഴി നൽകുന്ന 750 മണിക്കൂർ ക്ലാസുകൾ ഇപിജിപിയിൽ ഉൾപ്പെടുന്നു. അക്കൗണ്ടിംഗ്, മാർക്കറ്റിംഗ്, ഓപ്പറേഷൻസ്, ഫിനാൻസ്, സ്ട്രാറ്റജി, ഹ്യൂമൻ റിസോഴ്സസ് എന്നിവയുൾപ്പെടെയുള്ള പ്രധാന കോഴ്സുകളടക്കമുള്ള സമഗ്ര പാഠ്യപദ്ധതിയാണിത്. എക്സിക്യൂട്ടീവ് മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഇമാറ്റ്), നേരിട്ടുള്ള അഭിമുഖം എന്നിവയിലൂടെയാണ് പ്രവേശനം. പ്രൊഫ. ദീപാ സേത്തിയും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. കോഴ്സിന്റെ ബ്രോഷർ പ്രൊഫ. ദേബാശിഷ് ചാറ്റർജി പ്രകാശനം ചെയ്തു.