ഒരുത്തി
എന്നോട്
മിണ്ടികൊണ്ടിരിക്കുന്നു
എപ്പോഴും
അവളോട്
എത്ര പ്രാവശ്യം പറഞ്ഞു
ഇങ്ങനെ മിണ്ടരുതെന്ന്
ദാ, ഇവിടെ
നിങ്ങളുടെ ഇടയിൽ
നില്‍ക്കുമ്പോഴും
കവിത ചൊല്ലുമ്പോഴും
എന്നോട് കലഹിക്കുന്നു
എന്തു ചെയ്യും?
അവൾ
എന്റെയുള്ളിലായിപ്പോയി
ഒരിക്കലും
ഇറങ്ങിപ്പോകാതെ
ഇറക്കിവിടാനാകാതെ
എപ്പോഴും

