ബിസിസിഐ വനിതാ, പുരുഷ താരങ്ങള്‍ക്ക് ഒരേ മാച്ച് ഫീ നല്‍കാന്‍ തീരുമാനിച്ചു. കേന്ദ്ര കരാറിലേര്‍പ്പെട്ട സീനിയര്‍ വനിതാ താരങ്ങള്‍ക്ക് കരാറിലുള്ള പുരുഷ താരങ്ങളുടെ സമാനമായ മാച്ച് ഫീ ഇനിമുതല്‍ നല്‍കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവില്‍ പുരുഷ താരങ്ങളേക്കാള്‍ കുറഞ്ഞ മാച്ച് ഫീയാണ് വനിതാ താരങ്ങള്‍ക്ക് ലഭിക്കുന്നത്. ടെസ്റ്റില്‍ 15 ലക്ഷം രൂപ, ഏകദിനത്തില്‍ ആറ് ലക്ഷം , ടി20 യില്‍ മൂന്ന് ലക്ഷം എന്നിങ്ങനെയാണ് മാച്ച് ഫീ നല്‍കുക.ഇത് മത്സരത്തിലെ വിവേചനം അവസാനിപ്പിക്കാനുള്ള ആദ്യനടപടിയാണ്. തുല്യവേതനം നല്‍കുന്നതില്‍ വനിതാ താരങ്ങളോട് താന്‍ പ്രതിഞ്ജാബദ്ധനെന്നും, ഇത് നടപ്പാക്കാന്‍ പിന്തുണ നല്‍കിയ ബിസിസിഐക്ക് നന്ദി എന്നും ജയ് ഷാ ട്വിറ്ററില്‍ കുറിച്ചു.
English Summary: Equal pay for male and female players; BCCI to end discrimination
You may also like this video