Site iconSite icon Janayugom Online

ചാ​​​​ര​​​​വൃ​​​​ത്തി​​​​ക്കേസ്; വാ​​​​ൾ​​​​സ്ട്രീ​​​​റ്റ് ജേ​​​​​​​​ണ​​​​ൽ റിപ്പോർട്ടർക്ക് റഷ്യയിൽ 16 വ​​​​ർ​​​​ഷം തടവുശിക്ഷ

ചാ​​​​ര​​​​വൃ​​​​ത്തി​​​​ക്കേ​​​​സി​​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ മാധ്യമ​​​പ്രവർത്തകന് ത​​​​ട​​​​വു​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ച് റ​​​​ഷ്യ​​​​ൻ കോ​​​​ട​​​​തി. വാ​​​​ൾ​​​​സ്ട്രീ​​​​റ്റ് ജേ​​​​​​​​ണ​​​​ൽ റിപ്പോർട്ടർ ഇ​​​​വാ​​​​ൻ ഗെ​​​​ർ​​​​ഷ​​​​കോ​​​​വി​​​​ച്ചി​​​​നാണ് യെ​​​​കാ​​​​റ്റെ​​​​രി​​​​ൻ​​​​ബ​​​​ർ​​​​ഗി​​​​ലെ കോടതി 16 വ​​​​ർ​​​​ഷം ത​​​​ട​​​​വു​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചത്. റഷ്യ‑ഉക്രെയ്ൻ സംഘർഷത്തിൽ റ​​​​ഷ്യ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ടാ​​​​ങ്കു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് യു​​​​എ​​​​സ് സെ​​​​ൻ​​​​ട്ര​​​​ൽ ഇ​​​​ന്റ​​​​ലി​​​​ജ​​​​ൻ​​​​സ് ഏ​​​​ജ​​​​ൻ​​​​സി​​​​ക്കായി വിവരം ശേ​​​​ഖ​​​​രി​​​​ച്ചെ​​​​ന്നാ​​​​ണ് കേസ്. 2023 മാ​​​​ർ​​​​ച്ച് 29നാ​​​​ണ് ഗെ​​​​ർ​​​​ഷ​​​​കോ​​​​വി​​​​ച്ചിനെ​​​​ റ​​​​ഷ്യ​​​​ൻ സു​​​​ര​​​​ക്ഷാ ഏ​​​​ജ​​​​ൻ​​​​സി അറസ്റ്റ് ചെ​​​​യ്ത​​​​ത്. മോ​​​​സ്കോ​​​​യി​​​​ലെ ‌ലെ​​​​ഫൊ​​​​ർ​​​​ട്ടോ​​​​വൊ ജ​​​​യി​​​​ലി​​​​ലായിരുന്നു അദ്ദേഹം.

എന്നാല്‍ വി​​​​ദേ​​​​ശ​​​​മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്ക് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ള്ള അ​​​​ക്ര​​​​ഡി​​​​റ്റേ​​​​ഷ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വാ​​​​ൾ​​​​സ്ട്രീ​​​​റ്റ് ജേ​​​​ണ​​​​ലി​​​​നു​​​​വേ​​​​ണ്ടി വാ​​​​ർ​​​​ത്ത റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ക മാ​​​​ത്ര​​​​മേ ചെ​​​​യ്തി​​​​ട്ടു​​​​ള്ളൂ​​​​വെ​​​​ന്നും തനിക്കുമേൽ ആരോപിക്കുന്ന ചാരവൃത്തിക്കേസ് കെട്ടിച്ചമച്ചതാണെന്നും ഗെ​​​​ർ​​​​ഷ​​​​കോ​​​​വി​​​​ച്ച് കോടതിയിൽ പറഞ്ഞു. അതേസമയം ആ​​​​രോ​​​​പ​​​​ണം യുഎസ് സ​​​​ർ​​​​ക്കാ​​​​രും വാ​​​ൾ​​​സ്ട്രീ​​​റ്റ് ജേ​​​​​​ണ​​​ലും നി​​​​ഷേ​​​​ധി​​​​ച്ചിരുന്നു. യാ​​​​തൊ​​​​രു തെ​​​​ളി​​​​വു​​​​മി​​​​ല്ലാ​​​​തെ കേസെടുത്ത് ര​​​​ഹ​​​​സ്യ​​​​മാ​​​​യി വി​​​​ചാ​​​​ര​​​​ണ​​​​ നടത്തി മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നെ ശി​​​​ക്ഷി​​​​ച്ച​​​​ റ​​​​ഷ്യ​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ന്നുവെന്ന് യുഎസ് വ​​​​ക്താ​​​​വ് പ​​​​റ​​​​ഞ്ഞു. ന​​​​ട​​​​പ​​​​ടി​​​​യിൽ വാ​​​​ൾ​​​​സ്ട്രീ​​​​റ്റ് ജേ​​​​​​​​ണ​​​​ൽ സി​​​​ഇ​​​​ഒ അ​​​​ൽ​​​​മാ​​​​ർ ലാ​​​​തോ​​​​റും എ​​​​ഡി​​​​റ്റ​​​​ർ ഇ​​​​ൻ ചീ​​​​ഫ് എ​​​​മ്മാ ട​​​​ക്ക​​​​റും അ​​​​പ​​​​ല​​​​പി​​​​ച്ചു. ത​​​​ട​​​​വു​​​​കാ​​​​രെ കൈ​​​​മാ​​​​റു​​​​ന്ന പ​​​​ദ്ധ​​​​തി​​​​പ്ര​​​​കാ​​​​രം ഇ​​​​വാ​​​​ൻ ഗെ​​​​ർ​​​​ഷ​​​​കോ​​​​വി​​​​ച്ചി​​​​നെ വി​​​ട്ടു​​​കി​​​ട്ടാ​​​ൻ അ​​​​മേ​​​​രി​​​​ക്ക ശ്ര​​​​മം തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ടെന്നാണ് റിപ്പോർട്ടുകൾ.

Eng­lish Sum­ma­ry: Espi­onage case; Wall Street Jour­nal reporter jailed for 16 years in Rus­sia Punishment
You may also like this video

Exit mobile version