Site iconSite icon Janayugom Online

റഷ്യൻ കൽക്കരി നിരോധിച്ച് ഇയു

EUEU

റഷ്യൻ കൽക്കരി ഇറക്കുമതിക്ക് യൂറോപ്യൻ യൂണിയന്‍ (ഇയു) സമ്പൂർണ നിരോധനം ഏർപ്പെടുത്തി. ഉപരോധം റഷ്യൻ കൽക്കരി കയറ്റുമതിയുടെ 25 ശതമാനത്തെ ബാധിക്കുമെന്നും പ്രതിവർഷം 800 കോടി ഡോളറിന്റെ നഷ്ടമുണ്ടാവുമെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി പൂര്‍ണമായും അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് പുതിയ തീരുമാനം.
അതിനിടെ, ഉക്രെയ്‍ന് ആയുധങ്ങൾ കയറ്റുമതി ചെയ്യുമെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് വ്യക്തമാക്കി. 710 ദശലക്ഷം യുഎസ് ഡോളറിന്റെ ആയുധകയറ്റുമതിക്കാണ് ജര്‍മ്മനി അംഗീകാരം നല്‍കിയത്. 113 ദശലക്ഷം യുഎസ് ഡോളറിന്റെ പുതിയ സഹായമടക്കം മൊത്തം ധനസഹായം 500 ദശലക്ഷം ഡോളറായി ഉയർത്തുമെന്ന് ഡെന്മാർക്ക് അറിയിച്ചു. യുഎസ് ഇതുവരെ 910 കോടി ഡോളർ സഹായമായി നൽകിയിട്ടുണ്ട്.
റോക്കറ്റ് വിക്ഷേപണ സംവിധാനങ്ങളും ഗൈഡഡ് മിസൈലുകളും ഉക്രെയ്‍നിലേക്ക് അയയ്ക്കുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചു. ക്രിമിയയിലെ വ്യോമത്താവളത്തിൽ ഒമ്പത് റഷ്യൻ യുദ്ധവിമാനങ്ങൾ നശിപ്പിച്ചതായി ബുധനാഴ്ച ഉക്രെയ്ൻ അവകാശപ്പെട്ടിരുന്നു. അവകാശവാദം റഷ്യ നിഷേധിച്ചു. എന്നാൽ ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് ഏഴ് യുദ്ധവിമാനങ്ങളെങ്കിലും തകർന്നതായും മറ്റുള്ളവയ്ക്ക് കേടുപാടുകൾ സംഭവിച്ചതായും വ്യക്തമാകുന്നുണ്ട്. 

Eng­lish Sum­ma­ry: EU bans Russ­ian coal

You may like this video also

Exit mobile version