Site iconSite icon Janayugom Online

കോവിഡിനെ സാധാരണ പനിയായി പരിഗണിക്കാനൊരുങ്ങി യൂറോപ്പ്

കോവിഡ് വകഭേദം ഒമിക്രോണ്‍ ലോകമൊട്ടാകെ പടര്‍ന്നുപിടിക്കുന്നതിനിടയില്‍ കോവിഡ് സാധാരണ പനിയായി പരിഗണിക്കാനുള്ള നീക്കങ്ങള്‍ യൂറോപ്പില്‍ ആരംഭിച്ചു. ആദ്യമായി സ്പെയിനാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. 

കോവിഡിന്റെ തീവ്രത കുറഞ്ഞെന്നും ഇനി സാധാരണ പനിപോലെ മാത്രം കണ്ടാല്‍മതിയെന്നും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അഭിപ്രായപ്പെട്ടു. ഇനിയുള്ള ജീവിതം കോവിഡിനൊപ്പം ശീലിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചപ്പോഴും കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടേയും മരിക്കുന്നവരുടേയും എണ്ണത്തില്‍ വന്ന കുറവാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
ENGLISH SUMMARY;Europe is ready to treat Covid as a com­mon cold
YOU MAY ALSO LIKE THIS VIDEO;

YouTube video player
Exit mobile version