Site iconSite icon Janayugom Online

യൂറോപ്പില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ഫ്രാന്‍സില്‍ ഒരു ലക്ഷം പ്രതിദിന രോഗികള്‍

കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചുതുടങ്ങി. ഇന്നലെ മാത്രം ഫ്രാന്‍സില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ്​ ഫ്രാൻസിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം റെക്കോർഡിലെത്തുന്നത്​. കോവിഡ്​ നിയന്ത്രണങ്ങളെ കുറിച്ച്​ ചർച്ച ചെയ്യാൻ ഇന്ന് ഫ്രഞ്ച്​ പ്രസിഡന്റ് ഇമാനുവൽ മക്രോണിന്റെ അധ്യക്ഷതയിൽ യോഗം ചേരാനിരിക്കെയാണ്​ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നത്. ഒമിക്രോൺ വ​കഭേദത്തിന്റെ വ്യാപനമാണ് കോവിഡ് കേസ് ഉയരാന്‍ കാരണമെന്നാണ് നിഗമനം. കോവിഡിന്റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന ഡെല്‍മിക്രോണിന്റെ സാന്നിധ്യവും വിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്. രണ്ട്​ ഡോസ്​ വാക്സിനെടുത്ത്​ മൂന്ന്​ മാസം പൂർത്തിയായവർക്ക്​ ബൂസ്റ്റർ ഡോസ്​ നൽകുമെന്നും അ​ധികൃതർ അറിയിച്ചു.

വാക്സിൻ സ്വീകരിച്ചവർക്ക്​ പ്രത്യേക പാസ്​ അനുവദിക്കും. കഫേകളിലും റസ്​റ്റോറന്റുകളിലും മറ്റ്​ പൊതു ഇടങ്ങളിലും പാസ് നിര്‍ബന്ധമാക്കും. ഫ്രാൻസിലെ പല മേഖലകളും അധിക നിയന്ത്രണങ്ങളും കോവിഡുമായി ബന്ധപ്പെട്ട്​ ഏർപ്പെടുത്തിയിട്ടുണ്ട്​. അതേസമയം, ഇറ്റലിയിൽ 54,762 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 144 മരണവും കോവിഡ്​ മൂലം ഇറ്റലിയിലുണ്ടായി. പോർച്ചുഗലിൽ പതിനായിര​ത്തിലേറെ പേർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​​. ഭൂരിപക്ഷം പേർക്കും ഒമിക്രോണാണ്​ സ്ഥിരീകരിക്കുന്നതെന്ന്​ അധികൃതർ അറിയിച്ചു. ഒമിക്രോൺ വ​കഭേദം സ്ഥിരീകരിച്ചതോടെ 5700 വിമാനങ്ങളാണ്​ കഴിഞ്ഞ ദിവസം മാത്രം യുറോപ്പിലാകമാനം റദ്ദാക്കിയത്​. ഫ്രാൻസിലെ 76.5 ശതമാനം ജനങ്ങളും വാക്സിനേഷൻ പൂർത്തീകരിച്ചവരാണ്. 90 ലക്ഷം പേർക്കാണ് ഫ്രാൻസിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 1,22,546 പേർ മരിക്കുകയും ചെയ്തു.

eng­lish sum­ma­ry; Europe tight­ens con­trols; One lakh patients dai­ly in France

you may also like this video;

Exit mobile version