ഉക്രെയ്നെ യൂറോപ്യൻ യൂണിയനിൽ അംഗമാക്കുന്നതിന് അനുകൂലമായി യൂറോപ്യൻ പാർലമെന്റ് ഇന്നലെ വോട്ട് ചെയ്തു. യൂറോപ്യൻ യൂണിയന്റെ നിയമനിർമ്മാണ ഘടകങ്ങളിലൊന്നാണ് യൂറോപ്യൻ പാർലമെന്റ്. മൊത്തം 637 പാർലമെന്റ് അംഗങ്ങൾ യുക്രെയ്ൻ ഇയുവില്‍ ചേരുന്നതിനെ അനുകൂലിച്ചു, 13 പേർ എതിർത്തു, 26 പേർ വിട്ടുനിന്നു. യുക്രെയ്‌നെ ഗ്രൂപ്പിൽ അംഗമാക്കുന്നതിന് യൂറോപ്യൻ യൂണിയൻ പ്രവർത്തിക്കുമെന്ന് യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്‌സോള പറഞ്ഞു.
റഷ്യൻ അധിനിവേശത്തെത്തുടർന്ന് ഇയുവില്‍ അംഗത്വം വേഗത്തില്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി അപേക്ഷ നല്‍കിയിരുന്നു. നിലവിൽ 27 അംഗങ്ങളുള്ള യൂറോപ്യൻ യൂണിയനിൽ അംഗമാകുന്നത് ഉക്രേനിയക്കാർക്ക് 27 രാജ്യങ്ങൾക്കിടയിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കും.
യൂറോപ്യൻ പാർലമെന്റിന്റെ വോട്ട് ലഭിച്ചാലും ഉക്രെയ്നെ ഉടൻ തന്നെ യൂറോപ്യൻ യൂണിയൻ അംഗമാക്കില്ല. കോപ്പൻഹേഗൻ മാനദണ്ഡങ്ങൾ എന്ന് വിളിക്കപ്പെടുന്ന നിരവധി നിബന്ധനകൾ ഉക്രെയ്ന്‍ പാലിക്കേണ്ടതിനാൽ ഇയുവിൽ ചേരുന്നത് ഒരു നീണ്ട പ്രക്രിയയാണ്. മാസങ്ങളെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.
English Summary: European Parliament approves Ukraine’s request for EU membership
You may like this video also