Site iconSite icon Janayugom Online

ഇവി വില്പന റെക്കോഡില്‍; 2024ല്‍ 17 ദശലക്ഷം കടന്നു

ആഗോളതലത്തില്‍ ഫുള്‍ ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പന കൂടി. കഴിഞ്ഞ വര്‍ഷം 17 ദശലക്ഷത്തിലധികം കാറുകളാണ് നിരത്തിലിറങ്ങിയത്. ഡിസംബറില്‍ തുടര്‍ച്ചയായ നാലാം മാസവും റെക്കോഡ് വില്പന രേഖപ്പെടുത്തി. ഇവി രംഗത്ത് ചൈനയുടെ വളര്‍ച്ച തുടരുകയും യൂറോപ്പ് സ്ഥിരത കൈവരിക്കുകയും ചെയ്തതായി ഗവേഷണ സ്ഥാപനമായ റോ മോഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രോത്സാഹന പദ്ധതികളും ആനുകൂല്യങ്ങളും ചൈനയിലെ ഇവി വില്പനയെ മുന്നോട്ടുനയിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ബാറ്ററി-ഇലക്ട്രിക് വിപണിയായി ജര്‍മ്മനിയെ കഴിഞ്ഞ വര്‍ഷം ബ്രിട്ടന്‍ മറികടക്കുകയും ചെയ്തു. 

ഡിസംബറില്‍ ചൈനയിലെ വില്പന 36.5 ശതമാനം ഉയര്‍ന്ന് 1.3 ദശലക്ഷമായി, 2024‑ല്‍ മൊത്തം 11 ദശലക്ഷമായി. യുഎസിലും കാനഡയിലും ഡിസംബറില്‍ ഇവി വില്‍പ്പന 8.8 ശതമാനം ഉയര്‍ന്ന് 0.19 ദശലക്ഷമായി ഉയര്‍ന്നു. യൂറോപ്പില്‍ 2023ലെ ഡിസംബറിനെ അപേക്ഷിച്ച് 2024‑ല്‍ 0.7 ശതമാനം വര്‍ധനിച്ച് 0.31 ദശലക്ഷമായി ഉയര്‍ന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഡിസംബറിലെ വില്‍പ്പന 26.4 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. 

Exit mobile version