മഹാത്മഗാന്ധിക്ക് പോലും കോണ്‍ഗ്രസിനകത്ത് നിന്ന് കൊണ്ട് വിചാരിച്ചത് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു പി എ സര്‍ക്കാരില്‍ ഒരുമിച്ചുണ്ടായവരായിരുന്നു എന്ന ധാരണ പോലും ഇല്ലാതെയാണ് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ക്ഷണിക്കപ്പെട്ട നേതാക്കന്മാര്‍ക്ക് കോണ്‍ഗ്രസ് വിലക്ക് ഏര്‍പ്പെടുത്തുന്നത്.
സിപിഐഎം വിരുദ്ധ നിലപാട് സ്വീകരിച്ച് ബി ജെ പിയെ തൃപ്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെത്തിയാല്‍ സ്വാഗതം ചെയ്യുമെന്നും കെ വി തോമസ് വന്നാല്‍ ‘സുസ്വാഗതം’ ചെയ്യുമെന്നും കോടിയേരി പറഞ്ഞു. ഐഎന്‍ടിയുസി, കോണ്‍ഗ്രസ് തര്‍ക്കത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസില്‍ അഞ്ച് ആളുകള്‍ കൂടിയാല്‍ ആറ് ഗ്രൂപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു കാര്യത്തിലും കൃത്യമായ അഭിപ്രായമില്ലാത്തതും വ്യക്തമായ നേതൃത്വമില്ലാത്തതുമാണ് കോണ്‍ഗ്രസിന്റെ അപചയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെ ഐ എന്‍ ടി യു സിയുടെ നേതാവാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.എന്നാല്‍ വി ഡി സതീശന്‍ പറയുന്നത് ഐഎന്‍ടിയുസിക്ക് കോണ്‍ഗ്രസുമായി ബന്ധമില്ല എന്നാണ്. പിന്നെ അദ്ദേഹം എന്തിനാണ് ഐഎന്‍ടിയുസി യില്‍ പ്രവര്‍ത്തിക്കുന്നത് എന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.
സുധാകരന്‍ ഒന്ന് പറയുന്നു, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരന്‍ വേറൊന്ന് പറയുന്നു, വി ഡി സതീശന്‍ മറ്റൊന്ന് പറയുന്നു. നാല് പേര്‍ അഭിപ്രായം പറഞ്ഞപ്പോള്‍ അഞ്ച് അഭിപ്രായമായെന്നും കോടിയേരി പരിഹസിച്ചു.
English Summary:Even Gandhiji could not do what he thought from within the Congress; Kodiyeri scoffed
You may also like this video: