Site icon Janayugom Online

പത്ത് പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നായി 40 കോടി രൂപ അനില്‍ ദേശ്‌മുഖ് കൈക്കൂലി വാങ്ങിയിരുന്നതായി സച്ചിന്‍ വാസെ

പൊലീസ് ഓഫീസര്‍മാരുടെ നിയമനം ട്രാന്‍സ്ഫര്‍ എന്നിവയ്ക്കായി ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ട്രാന്‍സ്പോര്‍ട്ട് മന്ത്രി അനില്‍ പരബ് എന്നിവര്‍ 40 കോടി രൂപ കൈക്കൂലി വാങ്ങിയതായി മുംബൈ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്.‘ പത്ത് ഡിസിപിമാരുടെ പോസ്റ്റിങ്ങും ട്രാന്‍സ്ഫറും സംബന്ധിച്ച സിറ്റി പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിങ്ങിന്റെ ഉത്തരവില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനും ട്രാന്‍സ്പോര്‍ട്ട് മന്ത്രി അനില്‍ പരബ് എന്നിവര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് മൂന്ന് നാല് ദിവസങ്ങള്‍ക്കുശേഷം ഈ ഓഡര്‍ അദ്ദേഹം പുതുക്കിയെന്നും അതിനായി പൊലീസ് ഓഫീസര്‍മാരുടെ കൈയില്‍ നിന്ന് 40 കോടി രൂപ പിരിച്ചെടുത്ത് അനില്‍ ദേശ്മുഖ്, അനില്‍ പരബ് എന്നിവര്‍ക്ക് നല്‍കിയിരുന്നതായും വാസെ നല്‍കിയ മൊഴിയില്‍ പറയുന്നു.

 

 

അതിനിടെ ടിപിആര്‍ കേസില്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെന്ന് അനില്‍ ദേശ്‌മുഖ് ആവശ്യപ്പെട്ടിരുന്നതായും സച്ചിന്‍ വാസെ ഇഡിയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. ‘ടിആർപി കേസിൽ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെന്ന് അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടു. ദിലീപ് ഛബ്രിയ കേസിൽ ഏകദേശം 150 കോടിയുടെ ഒത്തുതീർപ്പിന് എന്നോടു നിർദേശിച്ചു. സമൂഹമാധ്യമത്തിലെ വ്യാജ ഫോളോവർ കേസിലും അനിൽ ഇടപെട്ടു’– ഇഡിക്കു നൽകിയ മൊഴിയിൽ സച്ചിൻ വാസെ പറയുന്നു. ഇതുൾപ്പെടെ പല കേസുകളിലും സച്ചിനെ ഓഫിസിലേക്കും വീട്ടിലേക്കും വിളിച്ച് അനിൽ ദേശ്മുഖ് നേരിട്ടു നിർദേശങ്ങൾ നൽകാറുണ്ടെന്നും സച്ചിന്‍ വാസെ ഇഡിയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. വ്യവസായി മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ ജയിലിലാണു വാസെ ഇപ്പോഴുള്ളത്.

Eng­lish Sum­ma­ry: Even in the covid epi­dem­ic the rea­son why the hearts of the peo­ple accept Janayu­gom is its con­tent and fideli­ty; KE Ismail

You may like this video also

Exit mobile version