മലവെള്ളപ്പാച്ചിലില്‍ ഈട്ടി തടിയായാലും തേക്കായാലും ഒലിച്ചുപോകുമെന്നും എംപിമാർ മത്സരിക്കേണ്ടെന്നും നിലപാട് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. സീറ്റ് ആവശ്യപ്പെടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആളുകളുടെ സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്. എംഎല്‍എ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാണ് എംപിമാര്‍ ശ്രമിക്കേണ്ടതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കണ്ണൂരില്‍ മത്സരിക്കുമെന്ന തീരുമാനത്തില്‍ കെ സുധാകരന്‍ ഉറച്ചു നിൽക്കുമ്പോഴാണ് ഉണ്ണിത്താന്റെ പ്രതികരണം.
മലവെള്ളപ്പാച്ചിലിൽ ഈട്ടി തടിയായാലും തേക്കായാലും ഒലിച്ചുപോകും’; എംപിമാർ മത്സരിക്കേണ്ടെന്ന നിലപാട് ആവർത്തിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

