Site icon Janayugom Online

ടോട്ടനത്തിന്റെ അഞ്ചടിയില്‍ എവര്‍ട്ടണ്‍ തകര്‍ന്നു

tottam

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണിനെതിരെ കൂറ്റന്‍ വിജയവുമായി ടോട്ടന്‍ഹാം. ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് ടോട്ടനത്തിന്റെ വിജയം. ടോട്ടനത്തിനായി ഹാരി കെയ്ന്‍ ഇരട്ടഗോള്‍ നേടി.
മത്സരത്തില്‍ 14-ാം മിനിറ്റില്‍ സെസനിയോന്റെ ക്രോസ് മൈക്കിള്‍ കീനിന്റെ ദേഹത്ത് തട്ടി ഗോള്‍ ആയതോടെ ടോട്ടനം മുന്നിലെത്തി. തുടര്‍ന്ന് മികച്ച ഒരു ടീം നീക്കത്തിന് ഒടുവില്‍ കുലുസെവ്സ്കിയുടെ പാസില്‍ നിന്നു ഗോള്‍ കണ്ടത്തിയ സോണ്‍ കോന്റെയുടെ ടീമിന് രണ്ടാം ഗോളും നേടി. 37, 55 മിനിറ്റുകളിലായിരുന്നു ഹാരി കെയ്നിന്റെ ഗോളുകള്‍. ആദ്യപകുതിയുടെ തുടക്കത്തില്‍ തന്നെ സെര്‍ജിയോയിലൂടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
ഇരട്ടഗോള്‍ നേടിയതോടെ കെ­യ്ന്‍ പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും വലിയ ഗോള്‍സ്‌കോറര്‍മാരുടെ പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. തിയറി ഹെന്റിയെ മറികടന്നാണ് കെയ്ന്‍ ആറാമതെത്തിയത്. 176 ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. 260 ഗോളുകളുള്ള അലന്‍ ഷിയററാണ് പട്ടികയില്‍ ഒന്നാമത്.
ജയത്തോടെ ടോട്ടന്‍ഹാം ലീഗില്‍ ഏഴാം സ്ഥാനത്ത് എത്തിയപ്പോള്‍ തരം താഴ്ത്തല്‍ ഭീഷണി വലിയ രീതിയില്‍ നേരിടുന്ന എവര്‍ട്ടണ്‍ പതിനേഴാം സ്ഥാനത്ത് ആണ്. മറ്റുള്ള ടീമുകളെ അപേക്ഷിച്ച് രണ്ട് മത്സരങ്ങള്‍ കുറച്ചുകളിച്ച ടോട്ടനത്തിന് ആദ്യ നാലില്‍ കയറാനുള്ള സാധ്യതകള്‍ ഏറെയാണ്.

Eng­lish Sum­ma­ry: Ever­ton crash­es five min­utes into Tottenham

You may like this video also

Exit mobile version