Site iconSite icon Janayugom Online

മുന്‍ കാമുകന്റെ വിവാഹം; മനംനൊന്ത് 27 കാരി നഴ്‌സ് അനസ്തേഷ്യ കുത്തിവച്ച് മരിച്ചു

മുന്‍ കാമുകന്റെ വിവാഹത്തില്‍ മനംനൊന്ത് 27 കാരിയായ നഴ്‌സ് ആത്മഹത്യ ചെയ്തു. അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണം. മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തിലാണ് സംഭവം. പൂജാ ഗഞ്ചന്‍(27) എന്ന യുവതിയാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് പൂജാ തന്റെ വീട്ടില്‍ വച്ച്‌ മരുന്ന് കുത്തിവച്ചതെന്ന് എയ്‌റോഡ്രോം പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ സഞ്ജയ് ശുക്ല പിടിഐയോട് പറഞ്ഞു.

ആശുപത്രിയിലെ സഹപ്രവര്‍ത്തകനുമായി യുവതി പ്രണയത്തിലായിരുന്നുവെന്ന് കുറിപ്പില്‍ പറയുന്നു. എന്നാല്‍ മറ്റൊരു മെഡിക്കല്‍ സ്ഥാപനത്തിലേക്ക് മാറിയ യുവാവ് പിന്നീട് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായി കുറിപ്പില്‍ പറയുന്നു. യുവതി എഴുതിയ രണ്ട് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് വീട്ടില്‍ നിന്ന് കണ്ടെടുത്തു.

Eng­lish Summary;Ex-boyfriend’s mar­riage; A 27-year-old nurse died after being inject­ed with anesthesia

You may also like this video

Exit mobile version