Site iconSite icon Janayugom Online

പീഡനക്കേസില്‍ തമിഴ്‌നാട് മുന്‍ ഡിജിപിക്ക് മൂന്നുവര്‍ഷം തടവ്

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് മുന്‍ സ്‌പെഷ്യല്‍ ഡിജിപി രാജേഷ് ദാസിന് മൂന്ന് വര്‍ഷത്തെ തടവ്. പതിനായിരം രൂപ പിഴയായും അടയ്ക്കണം. വില്ലുപുരം കോടതിയാണ് ശിക്ഷ വിധിച്ചത്. 2021ല്‍ രാജേഷ് ദാസിനെതിരെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു.
പ്രോട്ടോക്കോളിന്റെ ഭാഗമായുള്ള ഡ്യൂട്ടിക്കിടെ തന്നെ മുന്‍ സ്‌പെഷ്യല്‍ ഡിജിപി പീഡിപ്പിച്ചുവെന്നായിരുന്നു ഇവര്‍ ആരോപിച്ചത്. അതേസമയം അന്നത്തെ ചെങ്കല്‍പ്പേട്ട് എസ്പി ഡി കണ്ണന് 500 രൂപ പിഴയും കോടതി ചുമത്തി. വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ പരാതി നല്‍കുന്നതില്‍ നിന്ന് തടയാന്‍ ഇയാള്‍ ശ്രമിച്ചുവെന്നും കോടതി പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥരടക്കം 68 പേരുടെ മൊഴി പ്രോസിക്യൂഷൻ രേഖപ്പെടുത്തിയിരുന്നു. രാജേഷ് ദാസിന് അപ്പീൽ നൽകാമെന്നും ജാമ്യത്തിന് ശ്രമിക്കാമെന്നും പ്രോസിക്യൂഷൻ സംഘം അറിയിച്ചു. 2021ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലും സംഭവം ചര്‍ച്ചാവിഷയമായിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന എം കെ സ്റ്റാലിന്‍, ഡിഎംകെ. അധികാരത്തിലെത്തുന്നപക്ഷം രാജേഷ് ദാസിന് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

eng­lish sum­ma­ry; Ex-DGP of Tamil Nadu sen­tenced to three years impris­on­ment in molesta­tion case

you may also like this video;

Exit mobile version