Site icon Janayugom Online

മുന്‍ പാക് ക്രിക്കറ്റ് താരം കൊ ക്കെയ്‌ന് അടിമയായിരുന്നെന്ന് വെളിപ്പെടുത്തല്‍

മുൻ പാക് ക്രിക്കറ്റ് താരം വസീം അക്രം മാരകമയക്കുമരുന്നായ കൊക്കെയ്‌ന് അടിമയായിരുന്നെന്ന് വെളിപ്പെടുത്തല്‍. ദ ടൈസിന്‌ നൽകിയ അഭിമുഖത്തിലാണ്‌ ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തൽ.

ക്രിക്കറ്റ്‌ കരിയർ അവസാനിച്ചതിന്‌ ശേഷമാണ്‌ ലഹരി ഉപയോഗം തുടങ്ങിയത്‌. എന്നാല്‍ ഭാര്യയുടെ മരണശേഷം ലഹരി ഉപയോഗം ഉപേക്ഷിച്ചു.ഇതേക്കുറിച്ച് ആത്മകഥയിൽ പരാമർശിക്കുന്നുണ്ടെന്നും 56 കാരനായ വസീം അക്രം പറയുന്നു. 1992 ലെ ലോകകപ്പ്‌ വിജയത്തിൽ പാകിസ്ഥാനുവേണ്ടി നിർണായക പങ്കുവഹിച്ച താരം കൂടിയാണ് അദ്ദേഹം. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 900 ത്തിലധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്.

Eng­lish Summary:Ex-Pak crick­eter revealed to be addict­ed to cocaine
You may also like this video

Exit mobile version