Site iconSite icon Janayugom Online

എഡിഎമ്മിന്‍റെ മരണത്തെക്കുറിച്ച് പരീക്ഷാച്ചോദ്യം: മഞ്ചേശ്വരം ക്യാമ്പസിലെ അധ്യാപകനെ പിരിച്ചുവിട്ടത് നി​യ​മാ​നു​സൃ​ത​മാ​ണെ​ന്ന് വിശദീകരണം

examexam

സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് മ​ഞ്ചേ​ശ്വ​രം ക്യാമ്പസി​ലെ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​നെ പി​രി​ച്ചു​വി​ട്ട​ത് നി​യ​മാ​നു​സൃ​ത​മാ​ണെ​ന്ന് സെ​ന്‍റ​ർ ഫോ​ർ ലീ​ഗ​ൽ സ്റ്റ​ഡീ​സ് മ​ഞ്ചേ​ശ്വ​രം ക്യാമ്പസ് മേ​ധാ​വി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​റെ അ​റി​യി​ച്ചു. യു​ജി​സി യോ​ഗ്യ​ത​യു​ള്ള അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് താ​ത്കാ​ലി​ക അ​ധ്യാ​പ​ക​നാ​യ ഷെ​റി​ൻ സി. ​ഏ​ബ്ര​ഹാ​മി​നെ ഒ​ഴി​വാ​ക്കി​യ​ത്. യു​ജി​സി യോ​ഗ്യ​ത​യു​ള്ള അ​ധ്യാ​പ​ക​രെ പാ​ല​യാ​ട്, മഞ്ചേ​ശ്വ​രം നി​യ​മ​പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​ന് പ​ത്ര​പ്പ​ര​സ്യം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ക്ടോ​ബ​ർ 19ന് ​രാ​വി​ലെ 11ന് ​പാ​ല​യാ​ട് ക്യാമ്പസി​ൽ അ​ഭി​മു​ഖം ന​ട​ത്തു​ക​യും ചെ​യ്തു. അ​ഭി​മു​ഖ​ത്തി​ൽ യോ​ഗ്യ​ത​യു​ള്ള ര​ണ്ടു​പേ​രാ​ണ് ഹാ​ജ​രാ​യ​ത്. അ​തി​ൽ ഒ​ന്നാം റാ​ങ്ക് കി​ട്ടി​യ ഒ​രാ​ൾ​ക്ക് വ​രു​വാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ര​ണ്ടാം റാ​ങ്ക് കി​ട്ടി​യ ആ​ളെ അ​ധ്യാ​പി​ക​യാ​യി നി​യ​മി​ക്കു​ക​യും ന​വം​ബ​ർ നാ​ലു​മു​ത​ൽ ജോ​യി​ൻ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ഞ്ചേ​ശ്വ​രം കാ​ന്പ​സി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദ്യം ജോ​യി​ൻ ചെ​യ്ത ഷെ​റി​ൻ സി ഏ​ബ്ര​ഹാ​മി​നെ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി ര​ജി​സ്ട്രാ​ർ​ക്ക് ന​ൽ​കി​യ കത്തിൽ പറഞ്ഞിട്ടുള്ളത്. 

എ​ന്നാ​ൽ, എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ത​യാ​റാ​ക്കി​യ സം​ഭ​വ​ത്തി​ലാണ് അ​ധ്യാ​പ​ക​നെ പി​രി​ച്ചു​വി​ട്ടെ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റേ​ഴ്സ് ഫോ​റം പ​റ​യു​ന്ന​ത്. രണ്ടുവർഷമായി മഞ്ചേശ്വരം ക്യാമ്പസിൽ ജോലി ചെയ്തുവരുന്ന അധ്യാപകനായ ഷെറിനെ ഒരു മുന്നറിയിപ്പില്ലാതെയാണ് പിരിച്ചുവിട്ടത്. ഒക്ടോബർ 28ന് മൂന്നാം സെമസ്റ്റർ എൽഎൽബി കോഴ്സിന്‍റെ ഭാഗമായുള്ള ഇന്‍റേണൽ പരീക്ഷയിലാണ് നവീൻ ബാബുവിനെക്കുറിച്ച് ഷെറിൻ ചോദ്യം തയാറാക്കിയത്. നവീൻ ബാബുവിന്‍റെ മരണത്തിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉള്ളത് ചൂണ്ടിക്കാണിക്കുവാൻ അത് മനുഷ്യാവകാശപരമായ വശങ്ങളിലൂടെ എഴുതുവാനുമായിരുന്നു ചോദ്യത്തിൽ പറഞ്ഞിരുന്നത്. ഇതിനെതിരേ എസ്എഫ്ഐ വിദ്യാർഥി സംഘടന യൂണിവേഴ്സിറ്റിക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ മൂന്നിന് വിശദീകരണം പോലും ചോദിക്കാതെ അധ്യാപകനോട് നാളെമുതൽ ജോലിക്ക് വരേണ്ടെന്ന് ഡിപ്പാർട്ട്മെന്‍റ് മേധാവി അറിയിക്കുകയായിരുന്നു. എന്നാൽ, സമകാലിക പ്രസക്തിയുള്ള ഒരു വിഷയം കുട്ടികൾക്ക് ചോദ്യമായി നൽകിയതല്ലാതെ യാതൊരുവിധ രാഷ്ട്രീയവും ഉദ്ദേശിച്ചിട്ടില്ലെന്നാണ് അധ്യാപകനായ ഷെറിന്‍റെ വിശദീകരണം.

Exit mobile version