Site iconSite icon Janayugom Online

പന്നിയങ്കര അമിത ടോള്‍; സ്വകാര്യ ബസ് സമരം എട്ടാം ദിവസത്തിലേക്ക്

അമിത ടോള്‍ ഈടാക്കുന്നതില്‍ പ്രതിഷേധിച്ചുള്ള ബസ് സമരം മൂന്നാം ദിവസത്തിലേക്ക് . വടക്കാഞ്ചേരി മണ്ണുത്തി ദേശീയപാതയില്‍ പന്നിയങ്കര ടോള്‍ പ്ലാസയിലെ അമിത നിരക്കില്‍ പ്രതിഷേധിച്ചാണ് 150 ലേറെ സ്വകാര്യ ബസുകൾ പണിമുടക്കുന്നത്. ഇന്ന് കഞ്ഞി വിളമ്പി പട്ടിണി സമരം നടത്തുമെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു.

പന്നിയങ്കരയില്‍ പുതുക്കി നിശ്ചയിച്ച ടോള്‍ നിരക്ക് അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് ബസ് ഉടമകളും ജീവനക്കാരും പറഞ്ഞു. വിഷയത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിവച്ച് പ്രതിഷേധിക്കാനുളള തീരുമാനത്തിലേക്ക് ബസുടമകളുടെ സംയുക്തസമരസമിതി എത്തിയത്. ഇതോടെ രോഗികളും വിദ്യാര്‍ത്ഥികളും ജോലിക്കാരുമുള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാര്‍ വലഞ്ഞു.

ഒരാഴ്ചയായി അമിത ടോള്‍ ഈടാക്കുന്നതിനെതിരെ സ്വകാര്യ ബസുകള്‍ രംഗത്തെത്തിയിട്ട്. മറ്റുള്ള ടോള്‍ പ്ലാസകളേക്കാള്‍ പത്തും പതിനൊന്നും ഇരട്ടി തുകയാണ് പന്നിയങ്കരയില്‍ സ്വകാര്യ ബസുകളില്‍ നിന്നും ഈടാക്കുന്നത്. ഇത്രയധികം ടോള്‍ നല്‍കി സര്‍വീസ് നടത്താൻ കഴിയില്ലെന്ന് ബസുടമകള്‍ പറഞ്ഞു.

ടോള്‍ പ്ലാസ ഒഴിവാക്കി സമാന്തര വഴികളിലൂടെ കുറച്ച് ദിവസം സര്‍വീസ് നടത്തിയെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആ റൂട്ടുകള്‍ ഒഴിവാക്കുകയായിരുന്നു. പന്നിയങ്കരയില്‍ ടോള്‍ കൊടുക്കാതെ ബാരിക്കേഡ് തട്ടിമാറ്റി കടന്നുപോകാൻ ശ്രമിച്ച ബസുകള്‍ക്കെതിരെ കരാര്‍ കമ്പനിയുടെ പരാതി പ്രകാരം കേസെടുത്തിരുന്നു.

തൃശൂര്‍ പാലക്കാട്, തൃശൂര്‍ ഗോവിന്ദാപുരം, തൃശൂര്‍ കൊഴിഞ്ഞാമ്പാറ, തൃശൂര്‍ മീനാക്ഷിപുരം, തൃശൂര്‍ മംഗലം ഡാം തുടങ്ങിയ റൂട്ടുകളിലെ സ്വകാര്യ ബസുകളാണ് പണിമുടക്കുന്നത്. പ്രശ്നത്തിന് പരിഹാരമാകുന്നത് വരെ സര്‍വീസ് നിര്‍ത്തിവെക്കാനാണ് തീരുമാനം. ബസുകളില്‍ നിന്നും 50 ട്രിപ്പിന് ഈടാക്കുന്നത് 10,546 രൂപയാണ്. ഒരു മാസത്തേക്ക് ഇത് 33,000 രൂപയോളം വരും. ഇത് രാജ്യത്ത് ഒരിടത്തുമില്ലാത്തതാണെന്ന് സമരക്കാര്‍ പറയുന്നു.

Eng­lishs summary;Excessive toll on pan­niyenkara; Pri­vate bus strike con­tin­ues for eighth day

you may also like this video;

Exit mobile version