ഇയര്‍ഫോണിന്റെ അമിത ഉപയോഗത്തെ തുടര്‍ന്ന് 18കാരന്റെ കേൾവി ശക്തി നഷ്ടപ്പെട്ടു. ഗോരാഖ്പൂര്‍ സ്വദേശി പ്രിന്‍സിനാണ് കേൾവി നഷ്ട്ടപ്പെട്ടത്. പാട്ട് കേൾക്കാനായി മണിക്കൂറുകളോളം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്ന ശീലം പ്രിൻസിനുണ്ടായിരുന്നു. ഇതേ തുടർന്നു ചെവിയില്‍ അണുബാധ ഉണ്ടാവുകയും ചെവിയിൽ നിന്നും വെള്ളമിറങ്ങാൻ തുടങ്ങുകയും ചെയ്‌തു.
രണ്ട് തവണ മാസ്‌റ്റോയിഡ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ആദ്യത്തെ ശസ്ത്ക്രിയ വിജയിച്ചില്ല. മറ്റൊന്ന് കേള്‍വി ശക്തിയെ ഗുരുതരമായി ബാധിച്ചു. തുടർന്ന് ഓസിക്കുലോപ്ലാസ്റ്റിയോടു കൂടിയ മാസ്റ്റോഡെക്ടമി ശസ്ത്രക്രിയ വഴി പ്രിൻസിന് കേൾവി കിട്ടിത്തുടങ്ങിയെന്ന് ഡോക്ടർമാർ പറഞ്ഞു. പാട്ടു കേള്‍ക്കാനും ഗെയിം കളിക്കാനുമായി ഇന്നത്തെ കാലത്ത് മണിക്കൂറുകളോളം കുട്ടികള്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നു. ഇത്തരത്തില്‍ ഇയര്‍ഫോണ്‍ മണിക്കൂറുകളോളം ഉപയോഗിക്കുന്നതു കൊണ്ട് ചെവിക്കുള്ളില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുകയും ഇത് ഗുരുതരമായ അണിബാധയുണ്ടാക്കാന്‍ കാരണമാവുകയും ചെയ്യും. ക്രമേണ കേൾവിശക്തി കുറയാനും സാധ്യതയുണ്ട്.
English Summary; Excessive use of earphones; The 18-year-old lost his hearing
You may also like this video