Site iconSite icon Janayugom Online

LSD സ്റ്റാമ്പുകളും ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു

എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റിനർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി പി യുടെ നേതൃത്വത്തിൽ മാങ്ങാട് വില്ലേജ് കല്ലും താഴം ഭാഗത്തു നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ LSD സ്റ്റാമ്പ്‌, ഹൈബ്രിഡ് കഞ്ചാവ് എന്നിവ കൈവശം വെച്ച കുറ്റത്തിന് കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ മങ്ങാട് വില്ലേജിൽ വയലിൽ വീട്ടിൽ ശശി മകൻ അവിനാശ് ശശി (27 വയസ്സ് ) എന്നയാളെ അറസ്റ്റ് ചെയ്തു കേസെടുത്തു. 

89.2 മില്ലി ഗ്രാം LSD സ്റ്റാമ്പ്‌, 20 gm ഹൈബ്രിഡ് ഗഞ്ചാവുമാണ് പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തത്. വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന വൈറ്റ് റാന്റ്സ്, ബ്ലാക്ക് ബെറി, സ്ട്രോൺ ആപ്പിൾ, കോപ്പർ കുഷ്, കുക്കീ ഗലാട്ടോ, മിഷിഗൺ, റെയിൻബോ ഷെർലറ്റ് എന്നീ ഇനത്തിൽ പെട്ട ഹൈബ്രിഡ് കഞ്ചാവ് ആണ് കണ്ടെടുത്തത്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) നിർമലൻ തമ്പി ജെ, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ ജെ ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത് ബി എസ്, അനീഷ് എം ആർ, ‚ജൂലിയൻ ക്രൂസ്, ജോജോ, തൻസീർ അസീസ്, അരുൺലാൽ, വനിത സിവിൽ എക്സൈസ് ഓഫീസറായ വർഷ വിവേക് എന്നിവർ പങ്കെടുത്തു.

Exit mobile version