മദ്യ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. മദ്യ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഛത്തീസ്ഗഡ് എക്സൈസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അരുൺപതി ത്രിപാഠിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇയാളെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. സംസ്ഥാനത്ത് നടന്ന 2000 കോടി രൂപയുടെ മദ്യ അഴിമതിയുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ്.
വെള്ളിയാഴ്ചയാണ് അരുൺപതി ത്രിപാഠിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലാകുന്ന ആദ്യ സർക്കാർ ഉദ്യോഗസ്ഥനാണ് ത്രിപാഠി.
അന്വേഷണ ഏജൻസി ഇയാളെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രത്യേക കോടതിയിൽ ഹാജരാക്കി. മൂന്നു ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു.ഇന്ത്യൻ ടെലികോം സർവീസ് ഉദ്യോഗസ്ഥനായ ത്രിപാഠി എക്സൈസ് വകുപ്പിൽ ഡെപ്യൂട്ടേഷനിൽ നിയമിതനാണ്. ഛത്തീസ്ഗഡ് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ കൂടിയാണ് അദ്ദേഹം. അന്വേഷണ ഏജൻസിയുടെ അഭിഭാഷകൻ പറഞ്ഞു.
മദ്യ നിർമ്മാതാക്കൾക്ക് കമ്മിഷനായി ലൈസൻസ് അനുവദിച്ചു, പിരിച്ചെടുത്ത പണം വിതരണം ചെയ്തു, മദ്യഷാപ്പുകളിൽ നിന്ന് കമ്മീഷൻ പിരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. ത്രിപാഠിക്കെതിരെ തെളിവുകളുണ്ടെന്നും ഏജൻസി കോടതിയെ അറിയിച്ചു. കൂട്ടുപ്രതികളായ അൻവർ ധേബർ, നിതേഷ് പുരോഹിത്, പപ്പു എന്ന ത്രിലോക് സിംഗ് ധില്ലൻ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവര്‍ക്കൊപ്പം ത്രിപാഠിയെ മെയ് 15 ന് വീണ്ടും കോടതിയിൽ ഹാജരാക്കും.
English Summary: Excise department official arrested in liquor corruption case
You may also like this video