Site icon Janayugom Online

ഗൂഗിൾ പേ വഴി കൈക്കൂലി : എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

പാലക്കാട് കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിവിൽ എക്സൈസ് ഓഫീസർ ടി എസ് അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ഗൂഗിൾ പേ വഴിയാണ് കൈക്കൂലി വാങ്ങിയത്.

മൂന്നു ലിറ്റർ മദ്യം ബിവറേജിൽ നിന്ന് വാങ്ങി വരുമ്പോൾ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് പരാതി. 15,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും പണം തന്നില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ആദ്യ ഗഡുവായി 5000 രൂപ ഗൂഗിൾ പേ വഴി വാങ്ങിയതായും പരാതിയില്‍ പറയുന്നു.

Eng­lish Sum­ma­ry: excise offi­cer suspended
You may also like this video

Exit mobile version