ചേകാടി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ.വിനോദയാത്ര കഴിഞ്ഞ് കണ്ണൂരിൽ നിന്നും തിരിച്ച് വരുന്നതിനിടെ വയറിളക്കവും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട വിദ്യാർഥികളും അധ്യാപകരും അടക്കം 38 പേർ വയനാട് ഗവ.മെഡിക്കൽ കോളേജിൽ ചികിത്സ തേടി. പുൽപ്പള്ളി ചേകാടി ഗവ. എൽപി സ്‌കൂളിലെ എല്‍പി വിദ്യാര്‍ഥികളാണ് ഇവര്‍.
യാത്രാമധ്യേ കഴിക്കാനുള്ള ഭക്ഷണം ഇവർ തന്നെ പാകം ചെയ്ത് കൊണ്ടുപോയിരുന്നു. അത് കൂടാതെ കണ്ണൂരിലെ ഒരമ്പലത്തിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. തിരിച്ച് വരവെയാണ് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായത്. ഏത് ഭക്ഷണത്തിൽ നിന്നുമാണ് പ്രശ്നമുണ്ടായതെന്ന് വ്യക്തമല്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ആർക്കും ഗുരുതര ബുദ്ധിമുട്ടുകൾ ഇല്ലെന്നും അവർ പറഞ്ഞു.
വിനോദയാത്ര; വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷ്യ വിഷബാധ

