Site iconSite icon Janayugom Online

എക്സിറ്റ് പോള്‍ ഫലം: തെലങ്കാനയിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ്

തെലങ്കാനയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ അഭിപ്രായ സര്‍വേ ഫലം പുറത്ത് വന്നു. വീണ്ടും അധികാരത്തിലെത്താമെന്ന ഭാരത് രാഷ്ട സമിതിയുടെ മോഹം തല്ലിക്കെടുത്തി തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്കെന്നാണ് എല്ലാ ഫലങ്ങളും വ്യക്തമാക്കുന്നത്. മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടവും രാജസ്ഥാനില്‍ ബിജെപിയും ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസും വിജയിക്കുമെന്നാണ് ഫലപ്രവചനം. മിസോറാമില്‍ തുക്കുസഭയ്ക്ക് സാധ്യതയെന്നും ഫലം ചൂണ്ടിക്കാട്ടുന്നു.

ഒടുവില്‍ തെരഞ്ഞെടുപ്പ് നടന്ന തെലങ്കാനയില്‍ 63.9 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്നാണ് അവസാനകണക്ക്. 119 സീറ്റുള്ള തെലങ്കാനയില്‍ 60 സീറ്റുകള്‍ ലഭിക്കുന്ന പാര്‍ട്ടി അധികാരത്തിലെത്തും. ഇവിടെ മൂന്നു സര്‍വേഫലങ്ങളും കോണ്‍ഗ്രസിന് അനുകൂലമാണ്. സിഎന്‍എക്സ്, ജന്‍ കി ബാത്ത്, മട്രിസ് ഫലങ്ങളാണ് കോണ്‍ഗ്രസിനെ തുണയ്ക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢില്‍ ഭുപേഷ് ബാഗല്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

90 സീറ്റുള്ള ഇവിടെ 46 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. കോണ്‍ഗ്രസ് 57 സീറ്റുമായി ഭരണം നിലനിര്‍ത്തുമെന്നാണ് എല്ലാ ഫലങ്ങളും പ്രവചിക്കുന്നത്. 200 സീറ്റുള്ള രാജസ്ഥാനില്‍ 101 സീറ്റാണ് കേവല ഭൂരിപക്ഷം. ബിജെപി ഇവിടെ 100 മുതല്‍ 122 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 62 മുതല്‍ 85 സീറ്റുകള്‍ വരെ ലഭിച്ചേക്കും. 230 സീറ്റുള്ള മധ്യപ്രദേശില്‍ 116 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇവിടെ ഏജസികള്‍ നടത്തിയ എക്സിറ്റ് പോള്‍ ഫലം വ്യത്യസ്തമായ ചിത്രമാണ് നല്‍കുന്നത്. 40 സീറ്റുള്ള മിസോറാമില്‍ സോറം പീപ്പിള്‍സ് മുവ്മെന്റ് 15 മുതല്‍ 25 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.

Eng­lish Sum­ma­ry: Exit poll results: Con­gress in Telan­gana and Chhattisgarh
You may also like this video

Exit mobile version