Site icon Janayugom Online

എക്സിറ്റ് പോൾ നിരോധിച്ചു

അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് എക്സിറ്റ് പോൾ നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും തെരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചു. ഫെബ്രുവരി പത്തിന് രാവിലെ ഏഴ് മണി മുതൽ മാർച്ച് ഏഴിന് വൈകിട്ട് 6.30 വരെയാണ് നിരോധനം.

നിരോധനം ലംഘിക്കുന്നവർക്കെതിരെ രണ്ട് വർഷം ജയിൽ ശിക്ഷ വരെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിൽ ഫെബ്രുവരി പത്ത് മുതൽ മാർച്ച് ഏഴ് വരെയാണ് നിയമസഭാ തെരഞ്ഞെടുപ്പ്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.

Eng­lish Sum­ma­ry: Exit polls banned

You may like this video also

Exit mobile version