Site iconSite icon Janayugom Online

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്: പഞ്ചാബില്‍ കോണ്‍ഗ്രസിന് തിരിച്ചടി

exit pollexit poll

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. പഞ്ചാബില്‍ കോണ്‍ഗ്രസിനെ ആം ആദ്മി പാര്‍ട്ടി അധികാരം പിടിക്കുമെന്ന് ഇന്ത്യാ ടുഡെ-ആക്‌സിസ് പോള്‍ പ്രവചിക്കുന്നു.

ആംആദ്മി പാര്‍ട്ടി 76–90 സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ് 19–31 സീറ്റുകളില്‍ ഒതുങ്ങുമെന്നും പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ബിജെപി സഖ്യത്തിന് 1–4 സീറ്റുകളും അകാലി ദള്‍ സഖ്യത്തിന് 7–11 സീറ്റുകളുമാണ് നല്‍കുന്നത്. പഞ്ചാബില്‍ ആകെ 119 സീറ്റുകളാണുള്ളത്.

ജന്‍കി ബാത്ത്- ഇന്ത്യാ ന്യൂസ് പോള്‍ പ്രകാരം ആംആദ്മി പാര്‍ട്ടി 60–84, കോണ്‍ഗ്രസ് 31–18, അകാലിദള്‍ 19–12, ബി.ജെ.പി സഖ്യം 7–3 എന്നിങ്ങനെയാണ് കണക്ക്. ഗോവയില്‍ ടൈം നൗ-വീറ്റോ വീണ്ടും തൂക്കുസഭ പ്രവചിക്കുന്നു. ബി.ജെ.പി-14, കോണ്‍ഗ്രസ് സഖ്യം-16, ആം ആദ്മി-4, മറ്റുള്ളവര്‍— 6 (ആകെ സീറ്റ് 40).

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് 32–38 സീറ്റുകളും ബിജെപി 26–32 സീറ്റുകളും നേടുമെന്ന് സി വോട്ടര്‍ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. മൊത്തം സീറ്റ്-70. അതേസമയം ടെംസ് നൗ-വീറ്റോ എക്‌സിറ്റ് പോള്‍ പ്രകാരം ബിജെപി 37, കോണ്‍ഗ്രസ് 31, ആംആദ്മി പാര്‍ട്ടി-1, മറ്റുള്ളവര്‍-1 എന്നിങ്ങനെയാണ് പ്രവചനം.

ഉത്തര്‍പ്രദേശില്‍ സീറ്റുകള്‍ കുറയുമെങ്കിലും ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പൊതുവെ കണക്കാക്കുന്നു. ബിജെപി സഖ്യത്തിന് 232 സീറ്റുകളും സമാജ് വാദി പാര്‍ട്ടി സഖ്യത്തിന് 150 സീറ്റുകളും ലഭിച്ചേക്കും. കോണ്‍ഗ്രസിന് നാല് സീറ്റുകളും ബിഎസ്‌പിക്ക് 17 സീറ്റുകളുമാണ് പ്രവചിക്കുന്നത്. ഉത്തര്‍പ്രദേശില്‍ മൊത്തം സീറ്റുകള്‍ 403 ആണ്. എന്നാല്‍ കടുത്ത ഭരണവിരുദ്ധ വികാരമുള്ള സംസ്ഥാനത്ത് യഥാര്‍ത്ഥ ഫലം പുറത്തുവരുമ്പോള്‍ എക്സിറ്റ് പോള്‍ ഫലങ്ങളുടെ നേര്‍ വിപരീതമായിരിക്കും സംഭവിക്കുകയെന്ന് സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചു.

Eng­lish Sum­ma­ry: Exit polls sug­gest Con­gress vic­to­ry in Punjab

You may like this video also

Exit mobile version