സിപിഐ പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനം നടക്കുന്ന ഗുരുദാസ് ദാസ് ഗുപ്ത നഗറിൽ പ്രവാസി ഫെഡറേഷന്റെ സംരംഭമായ എക്സ്പാക്ട് പ്രിന്റിങ് ഹൗസി( ഇപിഎച്ച്)ന്റെ സ്റ്റാൾ തുറന്നു. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അതുൽ കുമാർ അഞ്ജാൻ കേരള റവന്യൂ മന്ത്രി കെ രാജന് ബ്രോഷർ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
ലോകത്തെമ്പാടുമുള്ള പ്രവാസികളുടെ ഉന്നമനം ലക്ഷ്യംവച്ച് ആരംഭിക്കുന്ന സംരംഭമാണ് ഇപിഎച്ച്. ഹൗസിങ് ബോര്‍ഡ് ചെയർമാനും ഇപിഎച്ച് സിഎംഡിയുമായ പി പി സുനീർ, പി സന്തോഷ് കുമാർ എംപി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, തങ്കച്ചൻ വിതയത്തിൽ, യു വിശ്വനാഥൻ, പി സി വിനോദ്, ആസിഫ് റഹീം തുടങ്ങിയവർ പങ്കെടുത്തു.
English Summary:EXPACT PRINTING HOUSE stall cpi 24th party congress
You may also like this video