Site iconSite icon Janayugom Online

ഉദിനൂരിലെ പ്രവാസി കുടുംബം ഐഎസില്‍: എന്‍ഐഎ

ഉദിനൂർ‑പടന്ന പ്രദേശങ്ങളിൽ നിന്നും എട്ടുപേർ ദുരൂഹസാഹചര്യത്തിൽ യെമനിലേക്ക് പോയതിനെക്കുറിച്ച് കേന്ദ്ര‑സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും എൻഐഎയും അന്വേഷണം തുടങ്ങി. 

പടന്ന ഉദിനൂർ സ്വദേശിയായ യുവാവും തലശേരി സ്വദേശിനിയായ ഭാര്യയും 11 വയസിൽ താഴെയുള്ള നാല് ആൺമക്കളുമായാണ് യെമനിലേക്ക് പോയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. രണ്ടാഴ്ച മുമ്പ് വരെ ഇയാൾ അടുത്ത ബന്ധുക്കളുമായി സമൂഹമാധ്യമങ്ങളിലൂടെ സന്ദേശം കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അറബി ഭാഷാപഠനത്തിന് പോയതാണെന്നും ഒരു വർഷം കഴിഞ്ഞ് നാട്ടിലേക്ക് വരുമെന്നുമാണ് ബന്ധുക്കളോട് പറഞ്ഞത്.

ദുബായിൽ ബിസിനസ് കൺസൽട്ടൻസി എക്സിക്യുട്ടീവായി ജോലി ചെയ്യുകയാണ് യുവാവ്. സൗദി അറേബ്യ വഴിയാണ് ഇവർ യെമനിലെത്തിയത്. പടന്ന വടക്കേപ്പുറത്തെ രണ്ട് യുവാക്കളും യെമനിലേക്ക് കടന്നിട്ടുണ്ട്. ഒരാൾ സൗദി വഴിയും മറ്റൊരാൾ ഒമാനിൽ നിന്നുമാണ് പോയത്. കഴിഞ്ഞദിവസം എൻഐഎ ഉദ്യോഗസ്ഥർ പടന്നയിലെത്തിയതോടെയാണ് ഈ വിവരം പുറംലോകമറിയുന്നത്. ഇതേത്തുടർന്ന് ചന്തേര പൊലീസ് ഇവരുടെ ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും പരാതി എഴുതിവാങ്ങുകയും ചെയ്തു.

Eng­lish Sum­ma­ry: Expa­tri­ate fam­i­ly in Udin­ur on IS: NIA

You may also like this video

Exit mobile version