Site iconSite icon Janayugom Online

സിനിമാ മേഖലയിലെ ചൂഷണം ; നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാമെന്ന് ഹൈക്കോടതി

ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാത്തവർക്കും സിനിമ മേഖലയിലെ ചൂഷണത്തെക്കുറിച്ച് പ്രത്യേകാന്വേഷണ സംഘത്തിന് പരാതി നൽകാമെന്ന് ഹൈക്കോടതി. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്ക് ഭീഷണി ഉണ്ടെങ്കിൽ അവർക്ക് സമീപിക്കാനായി നിയോഗിക്കപ്പെട്ട നോഡൽ ഓഫീസറുടെ അധികാരപരിധി വർധിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ.

പരാതികൾ ഇനി മുതൽ നോഡൽ ഓഫീസർക്കും കൈമാറാം. സാക്ഷികള്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ നോഡല്‍ ഓഫീസര്‍ ഇക്കാര്യം പ്രത്യേകാന്വേഷണ സംഘത്തെ അറിയിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകാത്തവർക്കും പുതിയ പരാതികള്‍ നോഡല്‍ ഓഫീസര്‍ക്ക് മുന്നില്‍ ജനുവരി 31 വരെ നല്‍കാം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തുവെന്നും 4 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Exit mobile version