Site iconSite icon Janayugom Online

കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം; ഏഴ് മരണം, 10 പേര്‍ കുടങ്ങിക്കിടക്കുന്നതായി വിവരം

രാജസ്ഥാനിലെ ഭിവാഡി ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് മരണം. 10 പേര്‍ കുടങ്ങിക്കിടക്കുന്നതായാണ് വിവരം. ഭിവാഡിയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് സംഭവം. ഇന്നലെ രാവിലെ 9.30 ഓടെയാണ് തീപിടിത്തമുണ്ടായത്. 25ഓളം തൊഴിലാളികളാണ് ഫാക്ടറിയില്‍ പ്രവര്‍ത്തിക്കുന്നത്. ഫാക്ടറിയിൽ നിന്നും തീയും പുകയും ഉയർന്നതോടെ പ്രദേശവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പ്രദേശത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒന്നര മണിക്കൂർ നീണ്ട അഗ്നിശമന സേനാ പ്രവർത്തനത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനും സുരക്ഷാ പ്രോട്ടോക്കോളുകളിൽ എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന് വിലയിരുത്തുന്നതിനുമായി ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു.

Exit mobile version