Site iconSite icon Janayugom Online

മാളയില്‍ പടക്ക നിര്‍മ്മണ ശാലയില്‍ പൊട്ടിത്തെറി : രണ്ടു പേര്‍ക്ക് പൊള്ളലേറ്റു

തൃശൂർ മാളയിൽ പടക്ക നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർക്ക് പരിക്കേറ്റു. പൊയ്യ സ്വദേശികളായ ഉണ്ണികൃഷ്ണൻ (56), സുഹൃത്ത് അനൂപ് ദാസ് (34) എന്നിവർക്കാണ് പൊള്ളറ്റേത്. പൊള്ളലേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓലപ്പടക്കം മാലയായി കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. മാള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെയാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. അനധികൃതമായ് സൂക്ഷിച്ചിരുന്ന പടക്ക ശേഖരം മാള പൊലീസ് പിടികൂടി.

Exit mobile version