Site iconSite icon Janayugom Online

ഹാർവാർഡ് മെഡിക്കൽ സ്‌കൂളിൽ സ്‌ഫോടനം; ആർക്കും പരിക്കില്ല, ആസൂത്രിതമെന്ന് ഉദ്യോഗസ്ഥർ

ഹാർവാർഡ് മെഡിക്കൽ സ്കൂളിലുണ്ടായ സ്ഫോടനം ആസൂത്രിതമെന്ന് ഉദ്യോ​ഗസ്ഥർ. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെയാണ് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗോൾഡൻസൺ കെട്ടിടത്തിന്റെ നാലാം നിലയിൽ സ്ഫോടനമുണ്ടായത്.

സ്ഫോടനത്തിനു ശേഷം കെട്ടിടത്തിൽ നിന്ന് രണ്ട് പേർ പുറത്തേക്ക് ഓടുന്നത് കണ്ടതായി യൂണിവേഴ്സിറ്റി പൊലീസ് ഉദ്യോഗസ്ഥൻ മൊഴി നൽകിയിട്ടുണ്ട്. മനഃപൂർവം നടത്തിയ സ്ഫോടനമാണെന്നും കൂടുതൽ ഉപകരണങ്ങൾ തിരച്ചിലിൽ കണ്ടെത്താനായില്ലെന്നും ബോസ്റ്റൺ അഗ്നിശമന സേനയും പൊലീസും അറിയിച്ചു. ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്ന മുഖംമൂടി ധരിച്ച രണ്ടുപേരുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

Exit mobile version