Site iconSite icon Janayugom Online

പെൻസിൽവേനിയയിലെ നഴ്സിംഗ് ഹോമിൽ സ്ഫോടനം; രണ്ടു മരണം, നിരവധി പേർക്ക് പരിക്ക്

അമേരിക്കയിലെ പെൻസിൽവേനിയയിലുള്ള സിൽവർ ലേക്ക് നഴ്സിംഗ് ഹോമിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തെത്തുടർന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീഴുകയും വലിയ തീപിടുത്തമുണ്ടാവുകയും ചെയ്തു. നഴ്സിംഗ് ഹോമിൽ വാതക ചോർച്ച ഉണ്ടെന്ന പരാതിയെത്തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയ ഉടനെയാണ് സ്ഫോടനം ഉണ്ടായത്. തകർന്ന കെട്ടിടത്തിന്റെ ജനലുകളിലൂടെയും ഗോവണികളിലൂടെയും ലിഫ്റ്റുകളിലൂടെയുമാണ് താമസക്കാരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്. കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ കുടുങ്ങിക്കിടന്നവരെയും സാഹസികമായി രക്ഷപ്പെടുത്തി.

അഞ്ച് പേരെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭ്യമല്ല. ഇവർ സ്ഫോടന സമയത്ത് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. പരിക്കേറ്റവരുടെ കൃത്യമായ എണ്ണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഗവർണർ ജോഷ് ഷാപ്പിറോ അറിയിച്ചു. കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ രക്ഷാപ്രവർത്തനം തുടരുകയാണ്.

Exit mobile version