മഹാരാഷ്ട്രയില്‍ സോളാര്‍ എക്‌സ്‌പ്ലോസീവ് കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ മരിച്ചു. നാഗ്പൂരിലെ ബസാര്‍ഗാവ് ഗ്രാമത്തിലാണ് സംഭവം. രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. കമ്പനിയിലെ കാസ്റ്റ് ബൂസ്റ്റര്‍ പ്ലാന്റില്‍ പാക്കിങ്ങിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യഘട്ടത്തിൽ 5 മരണമാണ് റിപ്പോർട്ട് ചെയ്തത്. സംഭവ സ്ഥലത്തേക്ക് ഉടനടി രക്ഷാപ്രവർത്തകർ എത്തിയിരുന്നു. അപകടത്തിൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം.
English Summary: Explosion at Solar Explosive Company in Maharashtra: Nine kil led
You may also like this video