Site iconSite icon Janayugom Online

ഇസ്രയേലില്‍ മുന്നു ബസുകളിലായി സ്ഫോടനം ; ആളപായമില്ല

ഇസ്രയേലില്‍ മൂന്ന് ബസുകളിലായി സ്ഫോടന പരമ്പര. ടെല്‍ അവീവിലെ നഗരമായ ബത്ത് യാമിലാണ് സ്ഫോടന പരമ്പര നടന്നത്. ബസില്‍ യാത്രക്കാരില്ലാത്തതിനാല്‍ ആളപാമുണ്ടായില്ല.ഗാസയിൽ തടവിലാക്കിയ നാല് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് വിട്ടയച്ചതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനങ്ങൾ നടന്നത്. രണ്ട് ബസുകളിൽ നിന്ന് കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കിയിട്ടുണ്ട്. തുൽക്രമിൽ നിന്നുള്ള പ്രതികാരംഎന്ന് രേഖപ്പെടുത്തിയ സന്ദേശം സ്ഫോടക വസ്തുവിനൊപ്പം കണ്ടെത്തിയിട്ടുണ്ട് എന്നാണ് വിവരം.

അതേസമയം സംഭവം ഭീകരാക്രമണമാണെന്ന സംശയം ഇസ്രയേലിനുണ്ട്. വെസ്റ്റ് ബാങ്ക് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയാണ് സ്ഫോടനത്തിന് പിന്നിലെന്നും ഉടൻ തന്നെ വെസ്റ്റ് ബാങ്കിൽ സൈനിക നടപടി നടത്തുമെന്നും ഇസ്രയേൽ അറിയിച്ചിട്ടുണ്ട് .ഇതിന്റെ പശ്ചാത്തലത്തിൽ വെസ്റ്റ് ബാങ്കിൽ വ്യാപക പരിശോധനയക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും വസ്തുക്കൾ അധികൃതരെ അറിയിക്കണമെന്നും പൊലീസ് വക്താവും ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version