Site iconSite icon Janayugom Online

മരുന്ന് നിര്‍മാണശാലയില്‍ സ്ഫോടനം; മൂന്ന് മരണം

ആ​ന്ധ്രാ പ്ര​ദേ​ശി​ലെ ഈ​സ്റ്റ് ഗോ​ദാ​വ​രി ജി​ല്ല​യി​ൽ മ​രു​ന്ന് നി​ർ​മാ​ണ​ശാ​ല​യിലുണ്ടായ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്ന് പേര്‍ മരിച്ചു. ഗൗ​രി​പ്പ​ട്ട​ണം മേ​ഖ​ല​യി​ലെ വി​ഷ​ൻ ഡ്ര​ഗ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് അ​പ​ക​ടമുണ്ടായത്. സ്ഥാപനത്തിലെ തൊഴിലാളികളാണ് മരിച്ചത്. നി​ർ​മാ​ണ​ശാ​ല​യി​ലെ രാ​സ​വ​സ്തു​ക്ക​ൾ ശു​ദ്ധീ​ക​രി​ക്കു​ന്ന പൈ​പ്പി​ലു​ണ്ടാ​യ മ​ർ​ദ​വ്യ​തി​യാ​ന​മാ​ണ് അ​പ​ക​ട​കാ​രണമെന്ന് സംശയിക്കുന്നത്. അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി എ​ത്തി​യ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ, സൂ​പ്ര​ണ്ട്, കെ​മി​സ്റ്റ് എ​ന്നി​വ​ർ സ്ഫോ​ട​ന​ത്തി​ൽ ഗ്ലാ​സ് ക​ഷ​ണ​ങ്ങ​ളും ഷീ​റ്റ് ചീ​ളു​ക​ളും ശ​രീ​ര​ത്തി​ൽ തു​ള​ഞ്ഞ് ക‍​യ​റി​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 20 ല​ക്ഷം രൂ​പ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആരംഭിച്ചിരിക്കുകയാണ്. 

Eng­lish Summary:Explosion in med­i­cine fac­to­ry; Three deaths
You may also like this video

Exit mobile version