പാലക്കാട് പുതുനഗരം മാങ്ങോടുള്ള ഒരു വീട്ടിലുണ്ടായ സ്ഫോടനത്തിൽ സഹോദരനും സഹോദരിക്കും ഗുരുതരമായി പരിക്കേറ്റു. മാങ്ങോട് സ്വദേശികളായ ഷെരീഫ്(40), സഹോദരി ഷഹാന(38) എന്നിവർക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷെരീഫിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്ന് ഉച്ചയോടെയാണ് വീട്ടിൽ സ്ഫോടനമുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് ആദ്യം കരുതിയതെങ്കിലും, ഗ്യാസ് സിലിണ്ടറോ മറ്റ് വീട്ടുപകരണങ്ങളോ അല്ല പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. ബോംബ് സ്ക്വാഡും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു.

