Site iconSite icon Janayugom Online

രാജസ്ഥാനിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ പിടികൂടി

രാജസ്ഥാനിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കിൽ ഒളിപ്പിച്ച നിലയിൽ 150 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് മാരുതി സിയാസ് കാറിലുണ്ടായിരുന്നത്. ഇത് കൂടാതെ സ്ഫോടനത്തിനുപയോഗിക്കുന്ന 1100 മീറ്റർ ഫ്യൂസ് വയറും 200 ബാറ്ററികളും പൊലീസ് പിടിച്ചെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായതായി ടോങ്ക് ഡിഎസ്പി മൃത്യുഞ്ജയ് മിശ്ര പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്ന അദ്ദേഹം കൂട്ടിച്ചേർത്തു. പുതുവർഷത്തലേന്ന് വലിയ അളവിൽ സ്‌ഫോടകവസ്തുക്കൾ പിടികൂടിയത് ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.ബുന്ദിയിൽനിന്ന് ടോങ്കിലേക്ക് സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നെന്ന വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് വഴി തടഞ്ഞ് പിടികൂടുകയായിരുന്നു. 

Exit mobile version