തുടര്‍ച്ചയായ ഏഴാം മാസവും രാജ്യത്തെ കയറ്റുമതി കുറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6.86 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ മാസം 3450 കോടി ഡോളറിന്റെ ചരക്കാണ് കയറ്റുമതി ചെയ്തത്. ഇറക്കുമതിയില്‍ 5.23 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി. 5864 കോടി ഡോളറിന്റെ ഇറക്കുമതി ഉണ്ടായതായും ജൂലൈ മാസത്തെ 5290 കോടി ഡോളറിനെക്കാള്‍ 10.58 ശതമാനം കൂടുതലാണെന്നുമാണ് കണക്കുകള്‍.
പെട്രോള്‍ വിലയിലെ കുറവ് കയറ്റുമതി കുറയുന്നതിന് വഴിവച്ചതായി വാണിജ്യ മന്ത്രാലയം പറയുന്നു. വ്യാപാരക്കമ്മി ഓഗസ്റ്റില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 2.8 ശതമാനം കുറഞ്ഞ് 2416 കോടി ഡോളറിലെത്തി. എന്നാല്‍ ഇത് ജൂലൈയെക്കാള്‍ 17 ശതമാനം കൂടുതലായിരുന്നു. ജൂലൈയില്‍ ഇത് 2067 കോടി ഡോളര്‍ ആയിരുന്നു.
English Summary: exports fall again
You may also like this video