Site iconSite icon Janayugom Online

വിസിമാരുടെ പുറത്താക്കല്‍ സ്റ്റേ ചെയ്തു

കാലിക്കറ്റ്, സംസ്കൃത സർവകലാശാല വിസിമാരെ പുറത്താക്കിയ സംഭവത്തിൽ പുറത്താക്കപ്പെട്ട വിസിമാർക്കെതിരെ തിങ്കളാഴ്ച വരെ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. പുറത്താക്കപ്പെട്ട വിസിമാർ നൽകിയ ഹർജികൾ ഹൈക്കോടതി വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. 

ഒരാഴ്ച മുമ്പാണ് കാലിക്കറ്റ്, സംസ്കൃത സർവകലാശാല വൈസ് ചാൻസലർമാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്. യുജിസി യോഗ്യതയില്ലെന്ന കാരണത്താലാണ് ഗവർണറുടെ നടപടി. കാലിക്കറ്റ് സർവകലാശാല വിസി ഡോ. എം കെ ജയരാജിനെയും സംസ്കൃത സർവകലാശാല വിസി ഡോ. എം വി നാരായണനെയുമാണ് പുറത്താക്കിയത്. 

Eng­lish Sum­ma­ry: Expul­sion of VCs stayed

You may also like this video

Exit mobile version