Site iconSite icon Janayugom Online

ശബരിമല തീര്‍ത്ഥാടനം; പ്രത്യേക തീവണ്ടി സര്‍വീസ് നടത്തുമെന്ന് റെയില്‍വേ

ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച് രണ്ട് പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. ട്രെയിന്‍ നമ്പര്‍ 07119 നര്‍സാപുര്‍-കോട്ടയം ഫെസ്റ്റിവല്‍ സ്പെഷ്യല്‍ ഫെയര്‍ സ്പെഷ്യല്‍ 19ന് ഉച്ചയ്ക്ക് 3.50ന് പുറപ്പെട്ട് 20ന് വൈകിട്ട് 4.50ന് കോട്ടയത്ത് എത്തിച്ചേരും. തിരിച്ചുള്ള ദിശയില്‍ ട്രെയിന്‍ നമ്പര്‍ 07120 കോട്ടയത്ത് നിന്ന് 20ന് വൈകിട്ട് ഏഴ് മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം രാത്രി ഒമ്പത് മണിക്ക് നര്‍സാപുരില്‍ എത്തിച്ചേരും.

സെക്കന്തരാബാദ്-കൊല്ലം സ്പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (07121) 19ന് ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട് 20ന് രാത്രി 11.55ന് കൊല്ലത്ത് എത്തും. തിരിച്ചുള്ള സര്‍വീസ് (07122) 21ന് പുലര്‍ച്ചെ 2.30ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 22ന് രാവിലെ പത്ത് മണിക്ക് സെക്കന്തരാബാദില്‍ എത്തിച്ചേരും.

Eng­lish Sum­ma­ry: extra train service
You may also like this video

Exit mobile version