Site iconSite icon Janayugom Online

ഡല്‍ഹിയിലും കശ്മീരിലും അതിശൈത്യം; ഡല്‍ഹിയില്‍ വായുനിലവാരം കുറഞ്ഞു

രാജ്യതലസ്ഥനത്തും ജമ്മുകശ്മീരിലും അതിശൈത്യം. ശൈത്യകാലത്ത് റെക്കോഡ് ചെയ്യപ്പെട്ട ഏറ്റവും കുറഞ്ഞതാപനിലയാണ് ഡല്‍ഹിയില്‍ ഇന്നലെ രേഖപ്പെടുത്തിയത്. കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് അനുസരിച്ച് 6.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ജമ്മുകശ്മീരില്‍ മൈനസ് 4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. 

വരും ദിവസങ്ങളിലും താപനിലയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുമെന്നും ഏറ്റവും കുടിയ താപാനില 25.3 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. അടുത്ത അഞ്ച് ദിവസം വരെ സമാനകാലാവസ്ഥ തുടര്‍ന്നേക്കും. കൂടാതെ ഡല്‍ഹിയില്‍ ഇന്നു മുതല്‍ 14 വരെ മിതമായ മൂടല്‍മഞ്ഞ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനിടെ ഡല്‍ഹിയിലെ വായുഗുണനിലവാരവും മോശമായി തുടരുകയാണ്. ഇന്നലെ രാവിലെ ഏഴ് മണിക്ക് നഗരത്തിലെ വായു ഗുണനിലവാരം 314 ആണ് രേഖപ്പെടുത്തിയത്. സീസണിലെ ഏറ്റവും കറഞ്ഞ താപനിലയാണ് ജമ്മുവിലും ശ്രീനഗറിലും രേഖപ്പെടുത്തിയത്. തെക്കന്‍ കശ്മീരിലെ ഷോപ്പിയാനില്‍ ഇന്നലെ മൈനസ് 5–9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയെന്നും വരും ദിവസങ്ങളിലും ഇതേ സ്ഥിതി തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Eng­lish Summary:Extreme cold in Del­hi and Kash­mir; Air qual­i­ty has dropped in Delhi

You may also like this video

Exit mobile version