Site iconSite icon Janayugom Online

ഉത്തരേന്ത്യയിലെ അതിശൈത്യം; വിനോദസഞ്ചാരികൾക്കും ജാഗ്രത നിർദ്ദേശം

ഉത്തരേന്ത്യ അതിശൈത്യത്തിൽ തണുത്ത് വിറച്ചിരിക്കുകയാണ്. പല പ്രദേശങ്ങളിലും നിരവധി ജാ​ഗ്രത നിർദ്ദേശങ്ങളും ​ഭരണകൂടങ്ങൾ നൽകിയിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞും ശക്തമാണ്. ദൃശ്യ പരിതയെ ബാധിക്കുന്നുണ്ട്. ഇനിയും ഗണ്യമായി കുറച്ചേക്കും എന്നാണ് വിലയിരുത്തൽ. മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഉത്തരാഖണ്ഡിൽ ജാഗ്രത മുന്നറിയിപ്പും നൽകി.

കശ്മീരിലെ മിക്കയിടങ്ങളിലും താപനില 0 ഡിഗ്രി സെൽഷ്യസിലും താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സോനമാർഗിൽ റെക്കോർഡ് താപനിലയായ ‑11 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ച മൂലം കാശ്മീരിലെ റോഡ് ഗതാഗതിന് നിയന്ത്രണം ഉണ്ട്. വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നും വിവിധ ഭരണകൂടങ്ങൾ ഇതിനോടകം നിർദ്ദേശം നൽകി.

കഴിഞ്ഞ ദിവസങ്ങളിൽ ജമ്മു കശ്മീരിലെ വ്യോമ ഗതാഗതവും മഞ്ഞുവീഴ്ച ശക്തമായ സാഹചര്യത്തിൽ പ്രതിസന്ധിയിലായിരുന്നു. ജമ്മു – ശ്രീനഗർ ദേശീയ പാതയും കടുത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അടച്ചിരുന്നു. ഇതോടെ ജനജീവിതം ദുസ്സഹമാവുകയും ചെയ്തിരുന്നു. ഇപ്പോഴും സാഹചര്യങ്ങൾ സമാനമായി തുടരുകയാണ്.

Exit mobile version