Site iconSite icon Janayugom Online

കടുത്ത ചൂട്: 62,700ലധികം മരണങ്ങൾ ഉണ്ടായതായി റിപ്പോർട്ട്

2024ൽ യൂറോപ്പിൽ 62,700­ലധികം പേർ ഉയര്‍ന്ന താപനിലയുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. നേച്ചർ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് കണ്ടെത്തല്‍. മരിച്ചവരില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളും കുട്ടികളുമാണ്. 32 യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് പ്രതിദിന മരണനിരക്കാണ് ഗവേഷകര്‍ രേഖപ്പെടുത്തിയത്. 2022 മുതൽ 2024 വരെയുള്ള വേനൽക്കാല മാസങ്ങളിൽ 1,81,000 ത്തിലധികം ആളുകൾ ചൂടുമായി ബന്ധപ്പെട്ട സങ്കീർണതകൾ മൂലം മരിച്ചതായി കണക്കാക്കുന്നു. 2024 ജൂൺ ഒന്നിനും സെപ്റ്റംബർ 30നും ഇടയിൽ, മരണനിരക്ക് ഒരു വർഷം മുമ്പുള്ള ഇതേ കാലയളവിനെ അപേക്ഷിച്ച് 23% വര്‍ധിച്ചു. യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന സേവനത്തിന്റെ കണക്കനുസരിച്ച്, 2024 ലെ വേനൽക്കാലം യൂറോപ്പിലെ ഏറ്റവും ചൂടേറിയതായിരുന്നു. മരണങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും തെക്കൻ യൂറോപ്പിലാണ് സംഭവിച്ചത്. 

യൂറോപ്പിലെ ഏറ്റവും കൂടുതൽ പ്രായമായവരുടെ ജനസംഖ്യയുള്ളതും മൂന്ന് വേ­നൽക്കാലങ്ങളിലും കുതിച്ചുയരുന്ന താപനില അനുഭവപ്പെടുന്നതുമായ ഇ­റ്റലിയിലാണ് ഏറ്റവും കൂടുതൽ മരണനിരക്ക് രേഖപ്പെടുത്തിയത്. 2025 ലെ വേനൽക്കാലം പഠനത്തിന്റെ ഭാഗമല്ലായിരുന്നെങ്കിലും, ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയിൽ ചില പ്രദേശങ്ങളിൽ 20% വരെ വര്‍ധനവ് രേഖപ്പെടുത്തിയതായി ഇറ്റാലിയൻ സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ചൂണ്ടിക്കാട്ടുന്നു. 

Exit mobile version