Site iconSite icon Janayugom Online

നേത്ര ശസ്ത്രക്രിയ: വരവരറാവുവിന് ഹൈദരാബാദിലേക്ക് പോകാന്‍ അനുമതി

raorao

ഭീമ കൊറേഗാവ് കേസില്‍ മോഡി സര്‍ക്കാര്‍ വേട്ടയാടുന്ന തെലുങ്ക് കവി വരവരറാവുവിന് തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനാകാനായി ഹൈദരാബാദിലേക്ക് പോകാൻ കോടതി അനുമതി നല്‍കി. മുംബൈയിലെ പ്രത്യേക എൻഐഎ കോടതി യാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇടതുകണ്ണിന്റെ ശസ്ത്രക്രിയയ്ക്കായി ഡിസംബർ 5 നും 11 നും ഇടയിലാണ് വരവര റാവുവിന് തെലങ്കാനയിലേക്ക് പോകേണ്ടത്. യാത്രയുടെ വിശദാംശങ്ങളും ഹൈദരാബാദിൽ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസവും ബന്ധപ്പെടാനുള്ള നമ്പറും ഉള്‍പ്പെടെയുള്ല വിവരങ്ങള്‍ ഡിസംബര്‍ നാലിന് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടു. 

എൽഗാർ പരിഷത്ത് കേസിൽ 2018ൽ അറസ്റ്റ് ചെയ്യപ്പെട്ട റാവുവിന് ബോംബെ ഹൈക്കോടതി 2021 മാർച്ചിലും സുപ്രീം കോടതി 2022 ഓഗസ്റ്റിലും ജാമ്യം അനുവദിച്ചിരുന്നു. വലത് കണ്ണിലെ തിമിര ശസ്‌ത്രക്രിയയ്‌ക്കായി റാവുവിനെ ഒരാഴ്ചത്തേക്ക് ഹൈദരാബാദിലേക്ക് പോകാൻ ഹൈക്കോടതി കഴിഞ്ഞ മാസം അനുവദിച്ചിരുന്നു.

കോടതിയുടെ അനുമതിയില്ലാതെ റാവു മുംബൈയിലെ പ്രത്യേക എൻഐഎ കോടതിയുടെ അധികാരപരിധി വിട്ടുപോകരുതെന്നായിരുന്നു ജാമ്യ ഉത്തരവിലെ വ്യവസ്ഥകളിലൊന്ന്. അദ്ദേഹം തിരിച്ചെത്തിയാൽ മറ്റൊരു കണ്ണിലെ ശസ്ത്രക്രിയയ്ക്കായി വീണ്ടും യാത്ര ചെയ്യാൻ അനുമതി തേടി വിചാരണക്കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് എ എസ് ഗഡ്കരി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 

Eng­lish Sum­ma­ry: Eye surgery: Var­avarao allowed to go to Hyderabad

You may also like this video

Exit mobile version