Site iconSite icon Janayugom Online

ഏഴകുളം ക്ഷേത്രത്തിലെ തൂക്കത്തിനിടെ കുഞ്ഞ് താഴെ വീണ് പരിക്കേറ്റ സംഭവം: അമ്മയും ക്ഷേത്രഭാരവാഹികളും പ്രതികള്‍

ഏഴംകുളം ക്ഷേത്രത്തിലെ തൂക്കത്തിനിടെ താഴെ വീണു കുഞ്ഞിന് പരിക്കേറ്റ സംഭവത്തില്‍ അമ്മയും, കുഞ്ഞും ക്ഷേത്ര ഭാരവാഹികളും പ്രതികള്‍, കുഞ്ഞിന്റെ അമ്മ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കൂടി പ്രതിചേര്‍ത്തു.

ജെ ജെ ആക്ട് കൂടി ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തൂക്കവില്ലിലെ തൂക്കുകാരനെ നേരത്തെ പ്രതിചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇയാളുടെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞിന് വീണു പരിക്കേറ്റത് എന്ന് എഫ്ഐആറില്‍ പറയുന്നു.

എട്ട് മാസം പ്രായമുള്ള കുഞ്ഞാണ് മൂന്നാള്‍ പൊക്കത്തില്‍ നിന്ന് വഴിപാട് നടത്തിയയാളുടെ കൈയില്‍നിന്നു തെറിച്ചു താഴെവീണത്. തൂക്കുവില്ല് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

Eng­lish Summary:
Ezhaku­lam tem­ple baby fell and injured dur­ing weigh­ing: Moth­er and tem­ple offi­cials accused

You may also like this video:

Exit mobile version