Site iconSite icon Janayugom Online

ഡോ. എഴുമറ്റൂർ രാജ രാജവർമ്മയുടെ സപ്തതി ആഘോഷം

മലയാള കാവ്യവേദിയുടെ ആഭിമുഖ്യത്തിൽ ഡോ. എഴുമറ്റൂർ രാജ രാജവർമ്മയുടെ സപ്തതി ആഘോഷവും കാവ്യസംഗമവും സംഘടിപ്പിച്ചു. പ്രൊഫ. എൻ കൃഷ്ണപിള്ള ഫൌണ്ടേഷൻ ഹാളിൽ നടന്ന ചടങ്ങ് പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. കാര്യവട്ടം ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷനായി.

ഡോ. ജോർജ്ജ് ഓണക്കൂർ എഴുമറ്റൂരിന് സപ്തതി ആദരവ് സമർപ്പിച്ചു . ടി പി ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. ദേശാഭിമാനി ഗോപി, അനന്തപുരം രവി, ഷാമില ഷൂജ തുടങ്ങിയവർ സംസാരിച്ചു. ഡോ. എഴുമറ്റൂർ രാജ രാജവർമ്മ മറുപടി പ്രസംഗം നടത്തി. മലയാള കാവ്യവേദി പ്രസിഡന്റ് അനിൽ കരുംകുളം സ്വാഗതവും സെക്രട്ടറി ഗിരീഷ് കളത്തറ നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Dr. Ezhu­matur Raja Rajavar­ma 70th-birthday
You may also like this video

Exit mobile version