എഴുതുമ്പോൾ
അക്ഷരങ്ങൾ
കൂട്ടിനുണ്ടെന്നുള്ളത്
വിറച്ചുപോയ
കൈവിരലുകൾക്ക്
താളുകളിലെ
ചിതറിപ്പോയ
അക്ഷരങ്ങൾവച്ച്
അലങ്കരിക്കുവാൻ
ഞാനെന്റെ ഹൃദയംകൊണ്ട്
ഏതിരവിലും പകലിലും
സ്വന്തം പേരെഴുതിയിട്ട
പ്രിയമാർന്ന സ്‌നിഗ്ധമായ
നിന്റെ വിരൽത്തുമ്പാവുന്ന
തൂലിക മുക്കിയെഴുതുന്നു
നിന്റെ നിശ്വാസം
നേർത്ത സുഗന്ധമായെന്നിൽ
ജന്മ സാഫല്യംപോലെ
നിറയുന്നു.
വരണ്ട മണ്ണിൽ
കിനിഞ്ഞിറങ്ങുന്ന
ജനാലഴികളിലൂടെ
എത്തി നോക്കുന്ന
മഴത്തുള്ളിപോലെ
മധുര സ്വപ്നമായ്
മെല്ലെ കിനിഞ്ഞിറങ്ങുന്നു
എഴുത്തിടങ്ങൾ

